Thursday, July 21, 2011

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ  ചാന്ദ്രയാത്രികരുടെ  വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ  സംഘടിപ്പിക്കപ്പെട്ടു

വിവിധ ക്ലബ്ബുകൾ

സോഷ്യൽ /സയൻസ് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.ജനസംഖ്യാദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം നടന്നു.

വിദ്യാരംഗം ഉദ്ഘാടനം



വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
 ശ്രീ.ജയപ്രകാശൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടികൾ 
കലാപരിപാടികൾ അവതരിപ്പിച്ചു.

ബഷീർ ദിനം

ജൂലായ് 5 ന് ബഷീർ പതിപ്പ് തയ്യാറാക്കി.ജ്യോതി ടീച്ചർ യു.പി കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി.

Tuesday, July 5, 2011

ക്യൂറി ക്ലബ്ബ്

  പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ  അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം  ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു.  തുടർന്ന് പുസ്തക പ്രദർശനം  നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള  പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ  കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു

പരിസ്ഥിതി ദിനം 2011



പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതല്‍ 7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മല്‍സരം നടന്നു.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.