Thursday, July 16, 2009

Between the Lines

ആദ്യകാലത്ത് ആരുടേയും ആവശ്യങ്ങളും മോഹങ്ങളും കുറവായിരുന്നു.യാത്രയും അതിനാൽത്തന്നെ കുറവ്.കാൽനടയാണ് യാത്രാരീതി.പ്രഭുക്കന്മാർ സ്വകാര്യവാഹനമായി ഉപയോഗിച്ചിരുന്നത് മഞ്ചൽ.ഒരു തണ്ടും നടുക്കൊരു അറയും.തണ്ട് വാലിയക്കാർ ചുമന്ന് മൂളി നീങ്ങും.തമ്പുരാൻ മഞ്ചലിന്റെ അറയിൽ ഇരിക്കും…കിടക്കും.സുഖം.കൂടുംബസമേതം യാത്രക്ക് അലങ്കരിച്ച കാളവണ്ടി.യുവാക്കൾക്ക് അവരുടെ വേഗത കൂടിയ സഞ്ചാരത്തിന്ന് കുതിരയും.
വാഹനങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കാറ്,ബസ്, തീവണ്ടി,ബോട്ട്,വിമാനം….എന്നിവ വന്നു. സമ്പന്നർ, പ്രഭുക്കൾ, ഭരണസാരഥികൾ കാറും, സാധാരണക്കാർ ബസ്സും തീവണ്ടിയും.. സർക്കാരാണ് സാധാരണക്കാരന്റെ ഈ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്നത്.ഇവരുടെ സഞ്ചാരപഥങ്ങൾ അതുകൊണ്ടുതന്നെ സർക്കാരിന്റെ ചട്ടങ്ങളിലും ക്രമങ്ങളിലും ഒതുങ്ങി നടന്നു.
1980 വരെ ആഢ്യത്വം, സമ്പന്നത,അധികാരം എന്നിവയുടെ അടയാളമായിരുന്നു കാറ്.ഇതിനിടയ്ക്ക് ദൂരദർശൻ തുടങ്ങിയ ചാനലുകൾ ഓരോന്നായി നമ്മെ വശീകരിച്ചുകൊണ്ടിരുന്നു. ഉപഭോഗാ‍ർത്തിവളർത്തുന്നതിൽ Primetimeൽ തന്നെ ഇതൊക്കെയും നല്ല പ്രകടനം കാഴ്ചവെച്ചു.കാറുകളടക്കമുള്ള ഗൃഹോപകരണങ്ങളുടെ പരസ്യത്തിൽ നാം ഇതിന്റെയൊക്കെ സൌകര്യവും അനിവാര്യതയും പഠിച്ചു ബോധ്യപ്പെട്ടു.എന്നാൽ ഇതൊക്കെയും കൈവശമാക്കുന്നതിന്ന് ഏറ്റവും വലിയ തടസം കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു.അതും ചാനലുകൾ കൈകാര്യം ചെയ്തു. അമ്മായിഅമ്മപ്പോരിന്റെ ഏറ്റവും വലിയ സീരിയലുകൾ, സിനിമകൾ ഇക്കാലത്താണ് പ്രകാശനം ചെയ്തത്.നാമിവയൊക്കെ ഇരുന്നു കണ്ടപ്പോൾ അണുകുടുംബങ്ങളുടെ സൌഖ്യം സ്വപ്നം കണ്ടു.അതു സാധിച്ചെടുക്കാനായി പിന്നെ ശ്രമം.അതുകൂടി സാധിച്ചതോടെ ഉപഭോഗം തന്നെ ജീവിതലക്ഷ്യമായി.ഇതുതന്നെയായിരുന്നുവല്ലോ ചാനലുകളുടെ ആവശ്യവും.അങ്ങനെ 1980കൾ ഇന്ത്യൻ ഉപഭോഗസംസ്കാരത്തിന്റെ അരങ്ങു തെളിയിച്ചു.മാരുതിപോലുള്ള ചെറിയകാറുകൾ ഇറങ്ങുന്നതും ഇക്കാലത്താണ്.കാഡിലാക്ക്, അംബാസഡർ തുടങ്ങിയ വലിയകാറുകളുടെ വാസ്തുഘടനനമ്മുടെനാലുകെട്ടിന്റേതാണത്രെ.ഫിയറ്റ്,മാരുതി പോലുള്ള ചെറിയ കാറുകളുടെ വാ‍സ്തു ഒറ്റപ്പുരയുടേതാണ്. കൂട്ടുകുടുംബം തകർന്ന് ചെറിയവീടുകൾ വന്നത് എത്രശ്രദ്ധാപൂർവം ഉപഭോഗവസ്തുനിർമ്മാതാക്കൾഎഞ്ചീനീയർചെയ്തുവെന്ന് അത്ഭുതം അല്ലേ.ചെറിയകാറുകൾ വരുമാനമുള്ളവർക്ക് വാങ്ങാമെന്നായി. ബാങ്കുകൾ വേണ്ടത്ര കടം നൽകി. കാറുകൾ പ്രമാണിമാർക്കുമാത്രമെന്ന അവസ്ഥ പോയി.(പ്രമാണിമാർ അവരുടെ സ്വത്വം കാണിച്ചത് ബാങ്ക് വായ്പ്പ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ചാണ്.)ഇടയ്ക്കൊന്നു പറയട്ടെ,ഇക്കാലത്തുതന്നെയാണ് സാധാരണക്കാർക്കിടയിൽ ക്രിക്കറ്റ് പ്രചരിച്ചതും മെല്ലെ ജനകീയമായതും.അതിന്റെ പാർശ്വഫലമായി ക്രിക്കറ്റ് വലിയ സാമ്പത്തിക പ്രവർത്തനമുള്ള കാര്യമായി (‘കളി’ യുടെ സ്വഭാവം പോയി; കളി കാര്യമായി!)അണുകുടുംബത്തിന്റെ സാങ്കൽ‌പ്പികസുരക്ഷിതത്വവും ചെറിയകാറിന്റെ സുരക്ഷിതത്വവും ഒത്തുചേർന്നു. പാർക്ക്ചെയ്യാൻ കുറച്ചു സ്ഥലം മതി, ഇന്ധനം കുറവ് മതി, മെയിൻറ്റനൻസ് കുറവ്…അങ്ങനെ.പക്ഷെ നശിച്ചത് സമൂഹത്തിന്റെ കൂട്ടായ്മയാണ്.അന്യന്റെ സുഖ ദു:ഖങ്ങളിൽ ചിന്ത വിട്ടു.ഒക്കെ സ്വന്തം എന്ന നിലയിലായി. സാമൂഹ്യമനുഷ്യൻ അറ്റുപോയതോടെ മനുഷ്യൻ ഏകാകിയും അശക്തനുമായി.സ്വയം രക്ഷ മാത്രമായി ഉന്നം.എല്ല്ലാം സ്വന്തം സന്തോഷത്തിന്നും ധനസംപാദനത്തിനും കീഴ്പ്പെട്ടു.മോഹങ്ങൾ സ്വ ശേഷിക്കു ഉപരിയായി.അസംതൃപ്തിയും ആശങ്കയും വളർന്നു.സർഗ്ഗശക്തിയും ആരോഗ്യവും അപചയപെട്ടു.ഇനി ഇതിൽനിന്നുരിപ്പോരാൻ വഴിതിരയുന്നവരുടെകൂടെവേണം നാമും.
K.P.Kesavankutty

IT@School

രാവിലെ പത്രം വരുന്നതും കാത്തിരിക്കയാണ് കുട്ടികൾ.പത്രം വായിക്കാനല്ല; ബാലഭൂമി കിട്ടാൻ.അതിലെ Nameslip കയ്യിലാക്കാനാണ്.സൈക്കിളിന്റെ ബെല്ല് കേട്ടതും ഓട്ടമായി ഇരുവരും.പിന്നെ പറയേണ്ട.പിടി വലി..
ഇതൊക്കെ നിങ്ങളുടെ വീട്ടിലും ഇല്ലേ? യൂണിഫോം വാങ്ങിയപ്പോൾ എത്ര Nameslip കൾ കിട്ടി! ഈ Nameslip നമുക്കും നിർമ്മിച്ചുകൂടെ? ഇനി കമ്പ്യൂട്ടർലാബിൽ പോകുമ്പോൾ ശ്രമിക്കൂ.
Wordprosessor ൽ ആണ് Nameslip ഉണ്ടാക്കുക.Linux ലെ Wordprosessor ആണ് Open Office Writer.അത് തുറക്കാനായി Application >Office > Open Office Writer [ക്ലിക്ക്].അപ്പോൾ Writer ജാലകം തുറക്കും.അതിലെ Text tool (T) ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക.ഇനി അതിൽ പേരും വിവരങ്ങളും ടയ്പ്പ് ചെയ്യൂ.
ഇനി നിറം കൊടുക്കേണ്ടേ.അതിനായി ടയ്പ്പ് ചെയ്ത ഭാഗത്ത് ക്ലിക്ക് ചെയ്യൂ.അതിനു ചുറ്റും പച്ച നിറത്തിലുള്ള ചതുരങ്ങൾ വന്നില്ലേ? ഇനി Format> Object> Area [ക്ലിക്ക്] ചെയ്യൂ. നിറം തെരഞ്ഞെടുക്കൂ.OK [ക്ലിക്ക്]. ഇനി അതിലൊരു ചിത്രം കൂടി ചേർക്കാം.Nameslip നു വെളിയിലായി ഒരു ക്ലിക്ക്. പച്ച ചതുരങ്ങൾ പോയി! Toolbar>Isert> Picture> From File [ക്ലിക്ക്] ഫയലിൽ നിന്നു ഇഷ്ടമുള്ള ഒരു ചിത്രം ചേർക്കൂ.ചിത്രം Nameslip ൽ ഇഷ്ടമുള്ളിടത്ത് ക്രമീകരിക്കൂ.ബോർഡർ വേണ്ടേ? അതിന് Nameslip ൽ ക്ലിക്ക് ചെയ്ത് Format> Object> Line> (continuos) കളർ തെരഞ്ഞെടുക്കൂ.മനോഹരമായ Nameslip റഡി.
A.P.Rajalakshmi

തോറ്റങ്ങൾ [മുഹസിന എ.എ.]

മറന്നിരിക്കുമ്പോൾ എവിടെയൊക്കെനിന്നോ ദുർഗന്ധം വമിക്കുന്ന കരിമേഘങ്ങൾ പാറിവന്നു.ഒരിക്കലും പ്രതീക്ഷിക്കാതെ മൂർച്ചയേറിയ കരിങ്കൽ‌ചീളുകൾ വന്നു തറച്ചു.(പ്രയാസങ്ങൾ കരിങ്കൽചീളുകളെന്നറിയാൻ വൈകി!)തറച്ചചീളുകൾ ദൂരെപ്പിടിച്ചു നോക്കിയില്ല; ഏറ്റവും അടുത്തുപിടിച്ച്, ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ശ്രമത്തിലലഞ്ഞു.സംഭവിച്ചത് അനർഥം.ഇരുട്ടിന്റെ അഗാധതയിലേക്ക് വഴുതി വീണു.എല്ലാരിൽ നിന്നും വേണ്ടുവോളംകിട്ടിയിരുന്നു.എകിലുംകിട്ടാതെപോയതെന്തൊക്കെയോജീവിതത്തിലുണ്ടാകുമെന്നു വീണ്ടും തോന്നി.ദൈവത്തിൽ വിശ്വസിച്ചു.മതത്തിൽ അതിലധികം. എതിർത്തവരെ തടഞ്ഞു. പ്രാരബ്ധങ്ങൾക്ക് മരുന്നല്ലോ ആത്മീയത.ഗുരുക്കളുടേയും മതാപിതാക്കളുടേയുംവചനങ്ങളിൽ ഊന്നി നിന്നു.ചവറ്റുകൊട്ടയിലിട്ടതിൽ ബക്കിയുള്ളതിൽ.തെറ്റിദ്ധാരണകളിൽ മുങ്ങപ്പെട്ട് കരകാണാതെ നീന്തി.കയ്യിൽ കിട്ടിയ ചെറിയ ചുള്ളിക്കമ്പ് വിലപ്പെട്ടു. പക്ഷെ, അതും ശാശ്വതമല്ലല്ലോ!
താങ്ങാനായി മറ്റാരക്കെയോ വന്നു. ഋതുക്കളെപ്പോലെ മാറിവരുന്ന അനുഭവങ്ങളിൽ തളർന്നുപോകാതിരിക്കാൻ കൂട്ടിരുന്നു.വെളിച്ചവും വഴിയും മുന്നിൽ നടന്നു കാട്ടി.സന്തോഷങ്ങളേക്കാൾ ദു:ഖങ്ങളും,ലാഭങ്ങളേക്കാൾ നഷ്ടങ്ങളും, ശരികളേക്കാൾ തെറ്റുകളും തോറ്റങ്ങളിൽ നിറഞ്ഞു.ഇരുട്ടിനെ വെളിച്ചത്തിലേക്കെത്തിക്കാൻ കിണഞ്ഞു.മനസ്സിന്റെ ആഴക്കടലിൽ എന്തൊക്കെയോ നിക്ഷേപിക്കാൻ.
ഇനി ഈ സാഗരത്തിൽ നീന്തിത്തുടിക്കും.

Wednesday, July 15, 2009

editorial


വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ പുതുവർഷത്തെ പ്രയോജനപ്പെടുത്താൻ കഴിയുന്നുവെന്നത് തീർച്ചയായും നന്ന്.ജൂൺ മാസം തന്നെ’ജാലകം’ പ്രസിദ്ധീകരിക്കാനായതും ദിനാചരണങ്ങൾ സംഘടിപ്പിക്കാനായതും ഒക്കെ.പ്രകൃതിയെ മുഴുവനായും സ്നേഹിക്കാനും ആദരിക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയണം.ഉപഭോഗസംസ്കാരത്തിന്റെ പിടിയിലമർന്ന് മാനവരാശിയെ നാശത്തിലേക്ക് നയികുന്ന വിക്രിയകൾ ഇനിയും തുടരാൻ പാടില്ല. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം,ജലദൌർലഭ്യം തുടങ്ങിയ വ നാമറിയണം.ഇതെല്ലാം തടയാനുള്ള / പരിഹരിക്കാനുള്ള ബുദ്ധിയും പ്രവർത്തനങ്ങളും ഉണ്ടാവണം.മാതൃഭൂമി, ലേബർ‌ഇന്ത്യ, ആലുവാപ്രകൃതി സംരക്ഷണ സംഘം എന്നിവയുടെ മുൻ‌കയ്യോടെ നടപ്പിലാക്കുന്ന SEED (studentenvronmental development programme)നമ്മുടേയും പരിപാടിയാവണം.അതിന്റെ തുടക്കമായിരുന്നു നാം നടത്തിയ വനവൽക്കരണം.തുടർ ക്രിയകൾ ഉണ്ടാവണം.നമുക്കൊരുമിച്ച്....

PTA General Bdy


1-7-09 നു 2.30 (ബുധൻ) PTA General Body നടന്നു. Sri PPM Baheer Moulavi (PTA President, KTMHS) ന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ K.P.Kesavankutty (Headmaster)വാർഷികറിപ്പോർട്ടും വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകൾക്കുശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുക്കുകയും ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു.
President: Smt.Reena Sharmila / Vice President: P.Nazar
Total Members 21
യോഗത്തിൽ 600ലധികം രക്ഷിതാക്കൾ മുഴുവൻസമയവും പങ്കെടുത്തു.General Body business meeting നുശേഷം രക്ഷിതാക്കൾക്ക് പഠനകര്യങ്ങളിൽ കുട്ടികളെ സഹായിക്കാൻ പ്രാപ്തിനൽകുന്നതിനായി ഗ്രൂപ്പ്‌യോഗങ്ങൾ ചേർന്നു.50 പേർവീതമുള്ള ഗ്രൂപുകൾ രൂപീകരിച്ചു. ഓരോഗ്രൂപ്പിലും അധ്യാപകർ (മുൻ‌കൂട്ടിയുള്ള തീരുമാനപ്രകാരം പരിശീലനം നേടിയവർ) ചർച്ചകൾക്ക് നേതൃത്വം നൽകി.പ്രാപ്തിനൽകുന്നതിനായി ഗ്രൂപ്പ്‌യോഗങ്ങൾ ചേർന്നു.50 പേർവീതമുള്ള ഗ്രൂപുകൾ രൂപീകരിച്ചു. ഓരോഗ്രൂപ്പിലും അധ്യാപകർ (മുൻ‌കൂട്ടിയുള്ളതീരുമാനപ്രകാരം പരിശീലനം നേടിയവർ) ചർച്ചകൾക്ക് നേതൃത്വം നൽകി.
അഞ്ചുമണിയോടെ യോഗം അവസാനിച്ചു.

Victory Day


2008-09 വർഷം SSLC പരീക്ഷയിൽ വിജയം നേടിയ മുഴുവൻ‌കുട്ടികളേയും PTA യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

PTAയുടെ യുടെ ആഭിമുഖ്യത്തിൽ 19-06-09 (വെള്ളി,) 2 മണിക്ക് school auditoriam ത്തിൽ ചേർന്ന പൊതുയോഗത്തിൽ 2008-09 ൽ നടന്നSSLC.പരീക്ഷയിൽ വിജയം നേടിയ മുഴുവൻ കുട്ടികളേയും അനുമോദിച്ചു. PTA President P.P.M.Basheer Moulavi യുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ Smt.Jameela Teacher (GP President, Mannarkkad) അനുമോദനയോഗംഉദ്ഘാടനം ചെയ്തു.പണക്കാരും ഉയർന്ന നിലയിലുള്ളവരുംഅന്യസ്കൂളുകൾ തേടിപ്പോയപ്പോൾ, വരുന്ന മുഴുവൻ കുട്ടികളേയും മറ്റുപരിഗണനകളൊന്നും ഇല്ലാതെ ചേർത്ത് ജയിപ്പിച്ച KTM നെ എത്ര അനുമോദിച്ചാലും അധികമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

യോഗത്തിൽ C.Muhammadali (GP Vice President, Mannarkkad) കുട്ടികളെ അനുമോദിച്ചു.Management Awards, PTA Awards, T.C.Balakrishnan nair Award , School Clubs Awards, സ്കൂൾ സ്മരണശിൽ‌പ്പങ്ങൾ എന്നിവ വിജയികൾക്ക് സമ്മാനിച്ചു.

Sri.K.M.Krishnanunni (Manager) A.Purushothaman (Secretary, Rural Bank, Mannarkkad)Pro.John Mathew (Principal, KTMHSS) M.Gopinathan (AEO Mannarkkad) , Umadevi (BPO Mannarkkad) M.Narayankutty (Former Headmaster, KTMHS) എന്നിവർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.Jithun Krishna വിജയികൾക്ക് വേണ്ടി മറുപടിപറഞ്ഞു.

K.P.Kesavankutty HM, KTMHS) സ്വാഗതവും S.V.Ramanunni (SRG)നന്ദിയും പറഞ്ഞു. 140 ഓളം രക്ഷി്താക്കൾ വിജയോത്സവം2009 ൽ പങ്കെടുത്തു.

K.Vijayan, T.K.Jothylakshmi എന്നിവർകോമ്പയർമാരായിരുന്നു.

വിജയദിനംകുട്ടികൾക്കുംരക്ഷിതാക്കൾക്കും നിറഞ്ഞ സന്തോഷം .