മറന്നിരിക്കുമ്പോൾ എവിടെയൊക്കെനിന്നോ ദുർഗന്ധം വമിക്കുന്ന കരിമേഘങ്ങൾ പാറിവന്നു.ഒരിക്കലും പ്രതീക്ഷിക്കാതെ മൂർച്ചയേറിയ കരിങ്കൽചീളുകൾ വന്നു തറച്ചു.(പ്രയാസങ്ങൾ കരിങ്കൽചീളുകളെന്നറിയാൻ വൈകി!)തറച്ചചീളുകൾ ദൂരെപ്പിടിച്ചു നോക്കിയില്ല; ഏറ്റവും അടുത്തുപിടിച്ച്, ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ശ്രമത്തിലലഞ്ഞു.സംഭവിച്ചത് അനർഥം.ഇരുട്ടിന്റെ അഗാധതയിലേക്ക് വഴുതി വീണു.എല്ലാരിൽ നിന്നും വേണ്ടുവോളംകിട്ടിയിരുന്നു.എകിലുംകിട്ടാതെപോയതെന്തൊക്കെയോജീവിതത്തിലുണ്ടാകുമെന്നു വീണ്ടും തോന്നി.ദൈവത്തിൽ വിശ്വസിച്ചു.മതത്തിൽ അതിലധികം. എതിർത്തവരെ തടഞ്ഞു. പ്രാരബ്ധങ്ങൾക്ക് മരുന്നല്ലോ ആത്മീയത.ഗുരുക്കളുടേയും മതാപിതാക്കളുടേയുംവചനങ്ങളിൽ ഊന്നി നിന്നു.ചവറ്റുകൊട്ടയിലിട്ടതിൽ ബക്കിയുള്ളതിൽ.തെറ്റിദ്ധാരണകളിൽ മുങ്ങപ്പെട്ട് കരകാണാതെ നീന്തി.കയ്യിൽ കിട്ടിയ ചെറിയ ചുള്ളിക്കമ്പ് വിലപ്പെട്ടു. പക്ഷെ, അതും ശാശ്വതമല്ലല്ലോ!
താങ്ങാനായി മറ്റാരക്കെയോ വന്നു. ഋതുക്കളെപ്പോലെ മാറിവരുന്ന അനുഭവങ്ങളിൽ തളർന്നുപോകാതിരിക്കാൻ കൂട്ടിരുന്നു.വെളിച്ചവും വഴിയും മുന്നിൽ നടന്നു കാട്ടി.സന്തോഷങ്ങളേക്കാൾ ദു:ഖങ്ങളും,ലാഭങ്ങളേക്കാൾ നഷ്ടങ്ങളും, ശരികളേക്കാൾ തെറ്റുകളും തോറ്റങ്ങളിൽ നിറഞ്ഞു.ഇരുട്ടിനെ വെളിച്ചത്തിലേക്കെത്തിക്കാൻ കിണഞ്ഞു.മനസ്സിന്റെ ആഴക്കടലിൽ എന്തൊക്കെയോ നിക്ഷേപിക്കാൻ.
ഇനി ഈ സാഗരത്തിൽ നീന്തിത്തുടിക്കും.
No comments:
Post a Comment