
വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ പുതുവർഷത്തെ പ്രയോജനപ്പെടുത്താൻ കഴിയുന്നുവെന്നത് തീർച്ചയായും നന്ന്.ജൂൺ മാസം തന്നെ’ജാലകം’ പ്രസിദ്ധീകരിക്കാനായതും ദിനാചരണങ്ങൾ സംഘടിപ്പിക്കാനായതും ഒക്കെ.പ്രകൃതിയെ മുഴുവനായും സ്നേഹിക്കാനും ആദരിക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയണം.ഉപഭോഗസംസ്കാരത്തിന്റെ പിടിയിലമർന്ന് മാനവരാശിയെ നാശത്തിലേക്ക് നയികുന്ന വിക്രിയകൾ ഇനിയും തുടരാൻ പാടില്ല. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം,ജലദൌർലഭ്യം തുടങ്ങിയ വ നാമറിയണം.ഇതെല്ലാം തടയാനുള്ള / പരിഹരിക്കാനുള്ള ബുദ്ധിയും പ്രവർത്തനങ്ങളും ഉണ്ടാവണം.മാതൃഭൂമി, ലേബർഇന്ത്യ, ആലുവാപ്രകൃതി സംരക്ഷണ സംഘം എന്നിവയുടെ മുൻകയ്യോടെ നടപ്പിലാക്കുന്ന SEED (studentenvronmental development programme)നമ്മുടേയും പരിപാടിയാവണം.അതിന്റെ തുടക്കമായിരുന്നു നാം നടത്തിയ വനവൽക്കരണം.തുടർ ക്രിയകൾ ഉണ്ടാവണം.നമുക്കൊരുമിച്ച്....
No comments:
Post a Comment