Sunday, August 14, 2011

Help desk പ്രവർത്തനം ആരംഭിച്ചു












കെ.ടി.എം ഹൈസ്കൂളിൽ  Help desk ന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി.ശുജാത നിർവ്വഹിച്ചു.Help desk ന്റെ പ്രവർത്തനത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും  ശ്രീ കെ.സി.ഗോപകുമാർ മാസ്റ്റർ വിശദീകരിച്ചു.P.T.A. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതവും ,M..P.T.A പ്രസിഡന്റ് ,P.T.A എക്സിക്യൂട്ടീവ് അംഗങ്ങൾ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ  ആശംസകളർപ്പിച്ചു. Help desk കോ-ഓർഡിനേറ്റർ ശ്രീമതി.പി സീന നന്ദി പ്രകാശിപ്പിച്ചു.

Saturday, August 13, 2011

ഹരിതസേന/ സീഡ്




ഹരിതസേനയുടെ  ആഭിമുഖ്യത്തിൽ കെ.ടി.എം  ഹൈസ്കൂളിൽ ഔഷധത്തോട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.വൃക്ഷത്തൈകൾ നട്ടൂ 

സൌജന്യ നേത്രപരിശോധനാ ക്യാമ്പ്

ജൂനിയർ റെഡ് ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ സൌജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു

ഊർജ്ജസംരക്ഷണ ക്ലബ്ബ്

കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ  കുട്ടികൾക്ക്  ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.

Saturday, August 6, 2011

വിജയദിനം/പി.ടി.എ ജനറൽ ബോഡി

ഈ വർഷത്തെവിജയദിനവും  പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ്  ചർച്ചകളിൽ പങ്കെടുത്തു.