7/12/2010 ന് കെ.ടി.എം സ്കൂളിൽ നടന്ന പ്രദർശനം സ്കൂ ളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഭാഷ,ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം,കല,ഐ.ടി എന്നീ 6 വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രദർശനത്തിലെ ഓരോവിഭാഗവും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ് അദ്ധ്യാപകർ 6 ഗ്രൂപ്പുകളിലായി തിരിക്കുകയും എല്ലാവിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.കണക്ക്,സയൻസ് തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാക്കാൻ ഈ പ്രദർശനം സഹായിച്ചു. അറബി അക്ഷരങ്ങൾ കൊണ്ടുണ്ടാക്കിയ ചിത്രങ്ങൾ,ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും ചെറിയ ഖുർ-ആൻ ഇവയൊക്കെ കൌതുകമായി.കുട്ടിക്കലാകാരന്മാരുടെ ചെണ്ടമേളവും , കുട്ടികൾ വരച്ച ചിത്രങ്ങളും പ്രദർശനത്തിനു കൊഴുപ്പേകി.Beauty,Education,Entertainment ഇവയുടെ സമന്വയമായ BEE Exhibition 2010 വേറിട്ട ഒരു അനുഭവമായിരുന്നു.Photos Here
Saturday, December 18, 2010
Monday, November 15, 2010
നാടകക്കളരി
കെ.ടി.എം സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 13/11/2010 സ്കൂളിൽ വെച്ച് നാടകക്കളരി സംഘടിപ്പിക്കപ്പെട്ടു. നാടക നടനും ഒറവമ്പ്രം സ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ.വാസു മാസ്റ്റർ കുട്ടികൾക്ക് നാടകാഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നു കൊടുത്തു.വാസു മാഷിന്റെ സോദാഹരണ ക്ലാസ്സ് കുട്ടികൾക്ക് ആവേശമായി.ഉച്ചയ്ക്കു ശേഷം കുട്ടികൾ 6 ഗ്രൂപ്പുകളായി തിരിഞ്ഞ് നാടകം അവതരിപ്പിച്ചു.നാടകക്കളരിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.
Sunday, October 10, 2010
Friday, September 17, 2010
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവിന് വിദ്യാർത്ഥികളുടെ ആദരം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവർഡ് നേടിയ
രാമനുണ്ണി മാഷിന്(പ്രധാനാദ്ധ്യാപകൻ) കുട്ട്കൾ പൂച്ചെണ്ടുകൾ നൽകി ആദരിക്കുന്നു.
രാമനുണ്ണി മാഷിന്(പ്രധാനാദ്ധ്യാപകൻ) കുട്ട്കൾ പൂച്ചെണ്ടുകൾ നൽകി ആദരിക്കുന്നു.
Thursday, September 16, 2010
Wednesday, September 15, 2010
ഓണാഘോഷം 2010
കെ.ടി.എം.സ്കൂളിൽ ആഗസ്റ്റ് 20-ആം തീയതി നടന്ന ഓണാഘോഷത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.ക്ലാസ്സ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു.പൂക്കളങ്ങൾ കാണാനെത്തിയ മാവേലി കുട്ടികളിൽ കൌതുകം ഉണർത്തി.10 C ക്ലാസ്സിലെ മുഹമ്മദ് റിയാസാണ് മാവേലിയുടെ വേഷം അണിഞ്ഞത്.
Sunday, September 12, 2010
Saturday, September 11, 2010
Thursday, July 29, 2010
സ്മാർട്ട് റൂം ഉദ്ഘാടനം
കെ.ടി.എം ഹൈസ്ക്കൂളിലെ സ്മാർട്ട് റൂമിന്റെ ഉദ്ഘാടനം ജൂലൈ 21 ന് നടന്നു.ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.മുഹമ്മദാലി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.നീൽ ആംസ്ട്രോങ്ങുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.ഐ.ടി@ സ്ക്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.അൻ വർ സാദത്ത് ഒരു ഇ-മെയിൽ വഴി ആശംസകൾ നേർന്നു.ജില്ലാ പഞ്ചായത് പ്രസിഡന്റ് ശ്രീമതി.സുബൈദ ഇസഹാക്ക്,ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നാരായണദാസ് ,ഹരിശ്രീ കോർഡിനേറ്റർ ശ്രീ.ഗോവിന്ദരാജ്,ശ്രീമതി .ഉമ(BPO) എന്നിവർ വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ ഈ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീമതി റീനാ ശർമ്മിള ചടങ്ങിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചു.
Sunday, July 4, 2010
ഓർമ്മതൻ ചിത്രം (കവിത- സുജിത്.ടി 9 c)
യാത്ര പോകുന്നു ഞാൻ മലയാള മണ്ണിന്റെ
കാഴ്ചകൾ കാണു വാൻ മാത്രമായി
വറ്റിയ ഭാരതപ്പുഴയൊന്നു കണ്ടപ്പോൾ
എൻ കരളാകെ വിറച്ചു പോയി.
പുഴയെ നശിപ്പിച്ചു മണൽപ്പുറമാക്കിയ
മനുഷ്യവർഗ്ഗത്തെ വെറുത്തുപോയി
അന്നുഞാൻ വന്നതും പുഴയിൽ കുളിച്ചതും
എല്ലം ഓർമ്മകൾ മാത്രമായി.
യാത്രക്കു വന്നപ്പോൾ മനസ്സിൽ വരച്ചൊരാ
സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി
ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി.
കാഴ്ചകൾ കാണു വാൻ മാത്രമായി
വറ്റിയ ഭാരതപ്പുഴയൊന്നു കണ്ടപ്പോൾ
എൻ കരളാകെ വിറച്ചു പോയി.
പുഴയെ നശിപ്പിച്ചു മണൽപ്പുറമാക്കിയ
മനുഷ്യവർഗ്ഗത്തെ വെറുത്തുപോയി
അന്നുഞാൻ വന്നതും പുഴയിൽ കുളിച്ചതും
എല്ലം ഓർമ്മകൾ മാത്രമായി.
യാത്രക്കു വന്നപ്പോൾ മനസ്സിൽ വരച്ചൊരാ
സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി
ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി.
Thursday, June 17, 2010
World environment day
കെ.ടി. എം .സ്കൂളില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .രാവിലെ10മണിക്ക് ക്ലാസ്സ് അദ്ധ്യാപകരുടെ ബോധവല്‍ക്കരണ ക്ലാസ്സോടെ പരിപാടികള്‍ ആരംഭിച്ചു .ക്ലാസ്സ് അടിസ്ഥാനത്തില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ സഹായിച്ചു.
Monday, February 22, 2010
Subscribe to:
Posts (Atom)