കേരളപ്പിറവിയോടനുബന്ധിച്ച് കല,കായികം,സംസ്ക്കാരം തുടങ്ങിയ മണ്ഡലങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തലത്തിൽ പതിപ്പൂകൾ നിർമ്മിക്കുകയും മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുകയും ചെയ്തൂ
Wednesday, December 7, 2011
ശാസ്ത്ര മേള
സബ് ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികൾ പങ്കെടുത്തു.ഐ.റ്റി മേളയിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ അക്ഷയ് കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഐ.റ്റി പ്രോജക്റ്റിൽ മിജിഷാ കൃഷ്ണയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപ്പതിപ്പ് നിർമ്മിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് സബ് ജില്ലാതലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
Saturday, October 1, 2011
ഐ.ടി ബോധവല്‍ക്കരണ ക്യാമ്പ് നടത്തി
മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌കൂളിലെ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഐ.ടി ബോധവത്കാരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ ക്ലാസ്സെടുത്തു.
Sunday, September 18, 2011
ഓസോൺ ദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. ഓസോൺ ദിനസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമേന്തി അംഗങ്ങൾ മുഴുവൻ ക്ലാസ്സുകളും സന്ദർശിക്കുകയും ചെറു സംഭഷണങ്ങളിലൂടെ ഓസോൺ പാളിയുടെ നാശം ജീവജാലങ്ങൾക്ക് വരുത്തുന്ന നാശത്തെപ്പറ്റി ഒരു അവബോധം കുട്ടികളിൽ വളർത്താൻ ശ്രമിക്കുകയും ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കുട്ടികൾ നിർമ്മിച്ചു
Thursday, September 15, 2011
ഒരുവട്ടംകൂടി............................തിരുമുറ്റത്തെത്തുവാൻ മോഹം
സ്ക്കൂൾ ജീവിതത്തിന്റെ മധുരമുള്ള ഓർമ്മകൾ അയവിറക്കി 2006-07 ബാച്ചിലെ കുട്ടികൾ ഈ ഓണക്കാലത്ത് K.T.M. ന്റെ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് ഒരു അവിസ്മരണീയ മുഹൂർത്തമായിത്തീർന്നു.ഈ കൂട്ടായ്മയിൽ 30-ഓളം വിദ്യാർത്ഥികൾ ഒത്തു ചേർന്നു. സ്കൂളിനോടും അദ്ധ്യാപകരോടുമുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായി ഈ ഓണക്കാലത്തെ അവർ തിരഞ്ഞെടുക്കുകയായിരുന്നു.കൂടുതൽ കുട്ടികളെ ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചു.
Wednesday, September 14, 2011
Sunday, August 21, 2011
Sunday, August 14, 2011
Help desk പ്രവർത്തനം ആരംഭിച്ചു
Saturday, August 13, 2011
സൌജന്യ നേത്രപരിശോധനാ ക്യാമ്പ്
ജൂനിയർ റെഡ് ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ സൌജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു
ഊർജ്ജസംരക്ഷണ ക്ലബ്ബ്
കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.
Saturday, August 6, 2011
വിജയദിനം/പി.ടി.എ ജനറൽ ബോഡി
ഈ വർഷത്തെവിജയദിനവും പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിൽ പങ്കെടുത്തു.
Thursday, July 21, 2011
ചാന്ദ്രദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു
വിവിധ ക്ലബ്ബുകൾ
സോഷ്യൽ /സയൻസ് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.ജനസംഖ്യാദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം നടന്നു.
വിദ്യാരംഗം ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
ശ്രീ.ജയപ്രകാശൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടികൾ
കലാപരിപാടികൾ അവതരിപ്പിച്ചു.
ബഷീർ ദിനം
ജൂലായ് 5 ന് ബഷീർ പതിപ്പ് തയ്യാറാക്കി.ജ്യോതി ടീച്ചർ യു.പി കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി.
Tuesday, July 5, 2011
ക്യൂറി ക്ലബ്ബ്
പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് പുസ്തക പ്രദർശനം നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു
പരിസ്ഥിതി ദിനം 2011
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതല്‍ 7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മല്‍സരം നടന്നു.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
Thursday, June 9, 2011
ഇപ്പോൾ എനിക്കും ഡിക്ഷ്ണറിയുണ്ട്..............................
എല്ലാ കുട്ടികൾക്കും സൌജന്യമായി ഓരോ ഡിക്ഷ്ണറി വിതരണം ചെയ്തു കൊണ്ടാണ് മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ ഈ വർഷം പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും സംയുക്തമായാണ് ഡിക്ഷ്ണറി വിതരണം നടത്തിയത്. ഹെഡ്മാസ്റ്റർ ടി. രാമദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീമതി റീന ഷർമ്മിള ഡിക്ഷ്ണറി വിതരണം ഉദ്ഘാടനം ചെയ്തു. മുഴുവൻ പി.ടി.എ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ S.R.G കൺ വീനർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.
Saturday, January 29, 2011
Subscribe to:
Posts (Atom)